---
title: "പണി' തുടർന്ന് എ.ഐ, ചെയ്യാത്ത കുറ്റത്തിന് 500 രൂപ പിഴ ; ഇത്തവണ പെട്ടത് പാനൂർ സ്വദേശിനി"
english_title: "Work' followed by AI, 500 rupees fine for crime not done; This time it belongs to a native of Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219412/Work' followed by AI, 500 rupees fine for crime not done; This time it belongs to a native of Panur"
published_at: "2024-07-12T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66910c315e5e2_IMG-20240712-WA0068.jpg"
keywords: []
---

# പണി' തുടർന്ന് എ.ഐ, ചെയ്യാത്ത കുറ്റത്തിന് 500 രൂപ പിഴ ; ഇത്തവണ പെട്ടത് പാനൂർ സ്വദേശിനി

> **Lead Summary:** പാനൂർ :മോട്ടോർ വാഹന നിയമം ലംഘിക്കുന്നെന്ന് എഐ ക്യാമറകണ്ടെത്തുന്നവരിൽ നിരപരാധികളും. ഇത്തരത്തിലുള്ള പരാതികൾ ദിനം പ്രതി ഏറി വരികയാണ്.

## Article Content

പാനൂർ :മോട്ടോർ വാഹന നിയമം ലംഘിക്കുന്നെന്ന് എഐ ക്യാമറകണ്ടെത്തുന്നവരിൽ നിരപരാധികളും. ഇത്തരത്തിലുള്ള പരാതികൾ ദിനം പ്രതി ഏറി വരികയാണ്.

ഏറ്റവും ഒടുവിൽ പാനൂരിനടുത്ത് എലാങ്കോട് സ്വദേശിനിക്കാണ് ചെയ്യാത്ത കുറ്റത്തിന് പിഴയടക്കാൻ നോട്ടീസ് വന്നത്.

എലാങ്കോട്ടെ മൊട്ടേമ്മൽ രജിനയ്ക്കാണ് അമിതവേഗത്തിൽ വണ്ടി ഓടിച്ചതിനും, പിറകിലത്തെ യാത്രക്കാരൻ ഹെൽമറ്റിടാത്തതിനും പിഴയടക്കാൻ നോട്ടീസ് വന്നത്.

കൂത്ത്പറമ്പിൽ വച്ച് കഴിഞ്ഞ മാസം 20 നാണ് നിയമലംഘനം നടന്നത് എന്നാണ് നോട്ടീസിലുള്ളത്.

KL 58 V 4492 ഹോണ്ടയാണ് രജിനയുടെ വാഹനം. ഭർത്താവ് കനകരാജ് അബുദാബിയിലായതിനാൽ രജിനയും, മകളുമല്ലാതെ മറ്റാരും വാഹനം ഓടിക്കാറുമില്ല.

നോട്ടീസിലെ ചിത്രത്തിൽ രണ്ട് യുവാക്കളാണ് വാഹനമോടിക്കുന്നത്. ഇതാവട്ടെ രജിനയുടെ വാഹനമല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

പിന്നെങ്ങനെ അധികാരികൾ തനിക്ക് പിഴ അടക്കാനുള്ള നോട്ടീസ് നൽകുമെന്നാണ് രജിനയുടെ ചോദ്യം. പിഴ ഒഴിവാക്കി കിട്ടാൻ പൊലീസ് സ്റ്റേഷനിലും, ആർ.ടി.ഒ ഓഫീസിലും പോയെങ്കിലും അവരും കൈമലർത്തുകയാണ്.

ഏറണാകുളത്തെ ഫോൺ നമ്പർ ലഭിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും രജിന ട്രൂവിഷനോട് പറഞ്ഞു.

മനേക്കരയിലെ വിമുക്ത ഭടൻ സത്യാനന്ദൻ, തളിപ്പറമ്പിലെ മുഹമ്മദ് കുഞ്ഞി എന്നിവർക്കും നേരത്തെ ഇത്തരത്തിൽ ചെയ്യാത്ത കുറ്റത്തിന് പിഴ അടക്കാൻ നോട്ടീസ് വന്നിരുന്നു. സത്യാനന്ദൻ്റെ പിഴ എ.സി.പിക്ക് നൽകിയ പരാതിയെ തുടർന്ന് ഒഴിവാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219412/Work' followed by AI, 500 rupees fine for crime not done; This time it belongs to a native of Panur)